
തിരുവനന്തപുരം: നിംസ് മൈക്രോ ഹോസ്പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ് ഹോം എമർജൻസി വിഭാഗത്തിന്റെ ഉദ്ഘാടനവും വനിതാദിനാഘോഷവും സംഘടിപ്പിച്ചു. എമർജൻസി വിഭാഗത്തിന്റെ ഉദ്ഘാടനം നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കുടുംബാംഗമായ ഷാഗുഫ മുഖ്യാതിഥിയായിരുന്നു. നിംസ് മൈക്രോ ഹോസ്പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ് ഹോം സി.ഇ.ഒ ഫാത്തിമ മിസാജ്, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ,ജനറൽ മാനേജർ സോനു.എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.
വനിതാദിനത്തോടനുബന്ധിച്ച് രാവിലെ മാനവീയം വീഥിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു. നിംസ് മൈക്രോ ഹോസ്പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ് ഹോം സി.ഇ.ഒ ഫാത്തിമ മിസാജിന്റെ അദ്ധ്യക്ഷതയിൽ ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഒഫ് ചെയ്‌തു. മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. മഞ്ചു തമ്പി ആമുഖ പ്രഭാഷണം നടത്തി. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാളി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. ഷാനിബ ബീഗം, പ്രേം നസീർ സുഹൃത്ത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ,ദേശീയ അവാർഡ് ജേതാവും പ്രോജക്ട് വിഷൻ അന്താരാഷ്ട്ര സംഘടനയുടെ അംബാസഡറുമായ ഫാത്തിമ അൻഷി, സൗത്ത് ഇന്ത്യ ഗോൾഡൻ ഫെയ്സ് റണ്ണറപ്പ് ത്രേസിയ ലൂയിസ്, ഐ.ബി.ബി.എഫ് മിസ് ട്രിവാൻഡ്രം വിദ്യ.എം എന്നിവരെ ഗവർണറുടെ പത്നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും സി.ഇ.ഒ ഫാത്തിമ മിസാജും ചേർന്ന് ആദരിച്ചു. നിംസ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബും സംഘടിപ്പിച്ചു.