നെടുമങ്ങാട് :സാമ്പത്തിക വർഷാന്ത്യം പ്രമാണിച്ച് 31 വരെ എല്ലാ ദിവസവും നഗരസഭ ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി ആർ.കുമാർ വാർത്ത കുറിപ്പിൽ അറിയിച്ചു.കെട്ടിടനികുതി, ലൈസൻസ് കുടിശ്ശികയുള്ള വ്യക്തികൾക്ക് പിഴപ്പലിശ ഒഴിവാക്കി നികുതി ഒടുക്കാനും പുതുക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.2019 നവംബർ 7 ന് മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾക്കുള്ള അപേക്ഷയും സ്വീകരിക്കും.