golf
നാഗ്പൂരിൽ നടന്ന ഒൻപതാമത് ദേശീയ ചാമ്പ്യൻഷിപ്പിൽ മിനി ഗോൾഫിൽ പുരുഷ സിംഗിൾസ് നോക്ക് ഔട്ട് വിഭാഗത്തിൽ സ്വർണം നേടിയ ഷജീർ.എം, വനിതാ സിംഗിൾസ് നോക്ക് ഔട്ടിൽ സ്വർണവും വനിത സ്‌ട്രോക്കിൽ വെങ്കലവും നേടിയ അനഘ.

തിരുവനന്തപുരം : നാഗ്പൂരിൽ നടന്ന ഒൻപതാമത് ദേശീയ ചാമ്പ്യൻഷിപ്പിൽ മിനി ഗോൾഫിൽ കേരളത്തിന് രണ്ട് സ്വർണവും മൂന്ന് വെങ്കലവും. പുരുഷ സിംഗിൾസ് നോക്ക് ഔട്ട് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി ഷജീർ.എം

സ്വർണം നേടി. വനിതാ സിംഗിൾസ് നോക്ക് ഔട്ട്, സ്‌ട്രോക്ക് എന്നിവയിൽ തിരുവനന്തപുരം സ്വദേശി അനഘ യഥാക്രമം സ്വർണവും വെങ്കലവും കരസ്ഥമാക്കി.വനിതകളുടെ ഡബിൾസ് നോക്ക് ഔട്ട് വിഭാഗത്തിൽ എറണാകുളം സ്വദേശി കൃഷ്ണ, തിരുവനന്തപുരം സ്വദേശി അനഘ എന്നിവർക്കാണ് വെങ്കലം. കേരളത്തിന് വേണ്ടി 10അംഗ സംഘമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.