
കുളത്തൂർ: ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മിക സാമൂഹിക കാഴ്ചപ്പാട് ലോകത്തിനാകെ മാതൃകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആചാര്യ സാന്നിദ്ധ്യവും മുഖ്യപ്രഭാഷണവും നടത്തി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,കൗൺസിലർമാരായ നാജ,മൺവിള രാധാകൃഷ്ണൻ,സുനിചന്ദ്രൻ,ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ്ബാബു,മണപ്പുറം ബി.തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.