1

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റിയുടെ ഭാഗമായുള്ള വഴുതക്കാട് ജംഗ്ഷനിലെ സർവീസ് ഡക്ടറ്റ് നിർമ്മാണം ആരംഭിച്ചു. ഈ സാഹചര്യത്തിൽ ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാട് ജംഗ്ഷനിലേയ്‌ക്കുള്ള ഗതാഗതം നിരോധിച്ചു.

ഇന്നും നാളെയും അവധിദിവസങ്ങളായത് കണക്കിലെടുത്താണ് ജോലികൾ ആരംഭിച്ചത്. ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സ്‌മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്ടറ്റ് നിർമ്മിക്കാനാണ് വഴുതക്കാട് ജംഗ്ഷനിൽ വലിയ കുഴിയെടുക്കുന്നത്.

ഡക്ടറ്റിനുള്ളിൽ കൂടി ഇലക്ട്രിക് ലൈനുകളും വെള്ളത്തിന്റെ പൈപ്പുകളുമിടും. തുടർന്ന് റോഡ് ബി.എം.സി നിലവാരത്തിൽ ടാറിഡും. ഡക്ടറ്റിന്റെ ജോലികൾ നാളെ രാത്രി 10ന് പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഗതാഗതത്തിനായി തുറന്നുനൽകും.