കല്ലമ്പലം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും കുറ്റവാളികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പൊലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കരവാരം - തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി ചാത്തമ്പറ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റുമാരായ മേവർക്കൽ നാസർ,ദിലീപ് തോട്ടയ്ക്കാട്,മുൻ മണ്ഡലം പ്രസിഡന്റുമാരായ എസ്.ജാബിർ,അഭിലാഷ് ചാങ്ങാട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അമീർ മുഹമ്മദ്,മജീദ് ഈരാണി,വി.ഷൈലജ,എം.ഷീല,മുബാറക്ക്,സന്തോഷ്‌ വഞ്ചിയൂർ,ഷാജി കൈപ്പടക്കോണം,എം.എം ഇല്യാസ്,ഷീജു,ജയേഷ് കടുവയിൽ തുടങ്ങിയവർ പങ്കെടുത്തു.