
കുഴിത്തുറ : കോഴിവിള പൊലീസ് ചെക്ക്പോസ്റ്റിന് സമീപമുള്ള ടാസ്മാർക് ബാർ പൂട്ടണമെന്ന ആവശ്യമുന്നയിച്ച് കളിയിക്കാവിളയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനുലാൽ സിംഗ് നേതൃത്വം നൽകി.തക്കല ഡി.വൈ.എസ്.പി ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.