
കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് ബി.പി.യു.പി സ്കൂൾ വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എച്ച്. സവാദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ദുദിലീപ് നന്ദി പറഞ്ഞു.മദർ പി.ടി.എ പ്രസിഡന്റ് നജീമ സിംല റിപ്പോർട്ട് അവതരിപ്പിച്ചു.കിളിമാനൂർ ബി.പി.സി നവാസ്.കെ പ്രതിഭാ പുരസ്കാരവും കരാട്ടേ സർട്ടിഫിക്കറ്റും വിതരണം ചെയ്തു.സ്കോളർഷിപ്പ് വിതരണം മാനേജർ കിരൺകുമാർ നിർവഹച്ചു.മുല്ലനല്ലൂർ ശിവദാസൻ,ആലുമൂട്ടിൽ അലിയാരുകുഞ്ഞ്,എം.ശ്രികുമാർ, എച്ച്.എം ഗിരീഷ് കുമാർ,സീനിയർ അദ്ധ്യാപകൻ എസ്.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.