
പൃഥ്വിരാജ് - ബ്ളസി സ്വപ്നപദ്ധതിയായ ആടുജീവിതം ട്രെയിലർ പുറത്ത്. നജീബ് അനുഭവിച്ച യാതനകളെ അറിയിക്കുന്നതാണ് ട്രെയിലർ. നജീബ് എന്ന മനുഷ്യന്റെ മൂന്നു കാലഘട്ടങ്ങളും ദൃശ്യമാകുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ ആടുജീവിതത്തിൽ അമല പോളാണ് നായിക. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജിമ്മി ജിൻ ലൂയിസ് (ഹോളിവുഡ്) കെ. ആർ. ഗോകുൽ, ശോഭ മോഹൻ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലുഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്യാമിന്റെ രചനയിൽ പുറത്തുവന്ന ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. എ.ആർ. റഹ്‌മാനാണ് സംഗീത സംവിധാനം. സുനിൽ കെ.എസ്.ആണ് ഛായാഗ്രഹണം. മാർച്ച് 28ന് ആടുജീവിതം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കും.. പി . ആർ.ഒ ആതിര ദിൽജിത്ത്