ss

ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ച അജിത്ത് ശസ്ത്രക്രിയയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. കാർഡിയോ ന്യൂറോ പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചെവിക്കു താഴെ നീർവീക്കം കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയാണ് അജിത്തിന്റെ പുതിയ ചിത്രം. അടുത്ത ആഴ്ച വിടാമുയർച്ചിയുടെ അവസാന ഘട്ട ചിത്രീകരണത്തിന് അജിത്ത്
അസർബൈജാനിലെ ലൊക്കേഷനിലേക്ക് പുറപ്പെടും. വിടാമുയർച്ചിയിൽ തൃഷയാണ് അജിത്തിന്റെ നായിക.

അജിത്തിനൊപ്പം നിരവധി ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ എന്നെ അറിന്താലുലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.അതേസമയം

അജിത്തിന്റെ 62-ാമത്തെ ചിത്രമായി ഒരുങ്ങുന്ന വിടാമുയർച്ചി ലൈക പ്രൊഡക്‌ഷൻസാണ് നിർമ്മിക്കുന്നത്. അജിത്തിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. പ്രയത്നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്ന ടാഗ് ലൈനിൽ ആണ് ടൈറ്റിൽ റിലീസ് ചെയ്തത്.