വെഞ്ഞാറമൂട്:രംഗപ്രഭാതിന്റെ ആഭിമുഖ്യത്തിൽ സമർപ്പണ എന്ന പേരിൽ സംഘടിപ്പിക്കുന്ന നൃത്തോത്സവം ഇന്ന് മുതൽ 12 വരെ നടക്കും.ഇന്ന് വൈകിട്ട് 6.30ന് സൂര്യ കൃഷ്ണമൂ4ത്തി ഉദ്ഘാടനം നിർവഹിക്കും.രാത്രി 7മുതൽ ഹരിണി ജീവിതയുടെ ഭരതനാട്യം.11ന് ആനന്ദ് സി.എസിന്റെ ഭരതനാട്യം.12ന് വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.7ന് നർത്തകി സിതാര ബാലകൃഷ്ണന്റെ മോഹിനിയാട്ട0,8ന് കലാമണ്ഡലം കൃഷ്ണ സരേഷിന്റെ കുച്ചിപ്പുടിയോടെ നൃത്തോത്സവം സമാപിക്കും.