
നെടുമങ്ങാട് : അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നൂറാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ബാങ്ക് അങ്കണത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു.അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്.സുനിൽകുമാർ,സംസ്ഥാന സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള,സി.പി.എം വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ.പി ശിവജി, സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ഹരിലാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുകുമാരൻ, എ.എ ഹക്കീം, മുൻ ബാങ്ക് പ്രസിഡന്റ് വി.ആർ.ഭാസ്‌കരൻ നായർ,ഭരണസമിതി അംഗങ്ങളായ എം. ഷാജഹാൻ,അരുവിക്കര വിജയൻ നായർ,കെ.സി.ഇ.യു താലൂക്ക് സെക്രട്ടറി സിജി സുനിൽകുമാർ എന്നിവർ സംസാരിച്ചു.ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് എ.എസ്.റുബീന നന്ദി പറഞ്ഞു.