sidhardhan

ഫെബ്രുവരി 14

കോളേജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർത്ഥിനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്തശേഷം മർദ്ദിക്കുന്നു.

ഫെബ്രുവരി 15

കോളേജിൽ സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്ക് വരികയാണെന്ന് അമ്മയെ വിളിച്ച് സിദ്ധാർത്ഥ് അറിയിക്കുന്നു.

2.30 പി.എം

താമരശേരി ചുരത്തിൽ ഗതാഗതകുരുക്കാണെന്നും വൈകിട്ടുള്ള ട്രെയിനിൽ കോഴിക്കോട്ടു നിന്ന് നാട്ടിലേക്ക് പുറപ്പെടുമെന്നും വീട്ടിൽ അറിയിക്കുന്നു.

ഫെബ്രുവരി 16

4 എ.എം

കോളേജിൽ അത്യാവശ്യ കാര്യമുണ്ടെന്ന് സഹപാഠി വിളിച്ചറിയിച്ചതിനാൽ എറണാകുളത്ത് ഇറങ്ങി തിരിച്ചുപോവുകയാണെന്ന് വീട്ടിലറിയിയിക്കുന്നു.

ഫെബ്രുവരി 16

10 എ.എം

ഹോസ്റ്റലിലും ക്യാമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും വച്ച് സംഘംചേർന്ന് ക്രൂരമായി ഇരുമ്പുകമ്പിയും വയറുകളുമുപയോഗിച്ച് മർദ്ദിക്കുന്നു.

ഫെബ്രുവരി 17

ഹോസ്റ്റലിന്റെ നടുമുറ്റത്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് കയറുകൊണ്ടു കെട്ടിയിട്ട് രണ്ടു ബെൽറ്റുകൾ പൊട്ടുംവരെ മർദ്ദനം. പരസ്യവിചാരണ നടത്തുന്നു.

ഫെബ്രുവരി 17

ഫോണിൽ വിളിച്ച് അമ്മയോട് 24ന് നാട്ടിലെത്താമെന്നറിയിക്കുന്നു. പ്രതികൾ ഭീഷണിപ്പെടുത്തി വിളിപ്പിച്ചതാണെന്ന് സംശയം

ഉച്ചയ്ക്ക് 1.30

ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ മുണ്ടിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സിദ്ധാർത്ഥിന്റെ മൃതദേഹം.