hi

കല്ലറ:ചികിത്സയിലായിരുന്ന ഏഴാം ക്ലാസ്സുകാരൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു. കല്ലറ കോട്ടൂർ ശ്യാം നിവാസിൽ ശ്യാം കുമാർ - അഖില ഭമ്പതികളുടെ മകൻ ശ്രീഹരി (13) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ ടെലിവിഷൻ കാണുന്നതിനിടെ കുഴഞ്ഞു വീണത്.തുടർന്ന് തറട്ട കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പ് ശ്രീചിത്ര ഹോസ്പിറ്റലിൽ ഹൃദയ സംബന്ധമായി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു കല്ലറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ. ആദിത്യ, അഭിഷേക് .