വെള്ളറട: 67ാമത് തെക്കൻകുരിശുമല തീർത്ഥാടനത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 4.15ന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ: വിൻസെന്റ് സാമുവൽ പതാക ഉയർത്തും. തുടർന്ന് 4.30ന് സംഗമവേദിയിൽ നിന്നും വിശുദ്ധ കുരിശിന്റെ നെറുകയിൽ ദിവ്യ ജ്യോതി പ്രയാണം. വൈകിട്ട് 4. 35ന് പുനലൂർ രൂപത മെത്രാൻ ഡോ: സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമ്മികത്വത്തിൽ സംഗമവേദിയിൽ പ്രാരംഭ പോന്തിഫിക്കൽ ദിവ്യബലി നടക്കും. 6ന് നെറുകയിൽ തീർത്ഥാടന പതാക ഉയർത്തും. തുടർന്ന് 6.30ന് പ്രാരംഭ തീർത്ഥാടന ദിവ്യബലി. ഫാ: അജീഷ് ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും. 6.30ന് സംഗമവേദിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. നെയ്യാറ്റിൻകര രൂപത മെത്രാൻ ഡേ: വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിക്കും. തമിഴ്നാട് മന്ത്രി മനോ തങ്കരാജ് മുഖ്യ സന്ദേശം നൽകും. കന്യാകുമാരി എം.പി വിജയ് വസന്ത്, എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, ഡോ: എസ്. വിജയധരണി, കെ. ആൻസലൻ, ജി. സ്റ്റീഫൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. താണുപിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. രാജ് മോഹൻ, വത്സലരാജു, തുടങ്ങിയവർ സംസാരിക്കും. കുരിശുമല ഡയറക്ടർ ഡോ: വിൻസെന്റ് കെ. പീറ്റർ ആമുഖ സന്ദേശം നൽകും. ജനറൽ കോ - ഓർഡിനേറ്റർ ടി.ജി. രാജേന്ദ്രൻ സ്വാഗതവും ഷാജി വെള്ളരിക്കുന്ന് നന്ദിയും രേഖപ്പെടുത്തും.