വിഴിഞ്ഞം:വനിതാദിനത്തോടനുബന്ധിച്ച് വെങ്ങാനൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തും ഉദയമാർത്താണ്ഡേശ്വരം ക്ഷേത്രവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ.ആർ.എസ് ഉദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി പ്രദീപിൻ്റെ അദ്ധ്യക്ഷത വഹിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയടത്ത്,ഡോ.അശ്വതി,ഡോ.സീന,ഡോ.ആര്യ,ഡോ അരുൺ എന്നിവർ പങ്കെടുത്തു.