ഉദിയൻകുളങ്ങര: അഖിലേന്ത്യ നാടാർ അസോസിയേഷൻ 37-ാം വാർഷികവും നവോത്ഥാന നായകനും യോഗേശ്വരനുമായ അയ്യാ വൈകുണ്ഠസ്വാമിയുടെ 214ാമത് ജയന്തി ആഘോഷം ഇന്നുമുതൽ 12 വരെ നടക്കും: ഇന്നും നാളെയുമുള്ള പരിപാടികൾ വിഴിഞ്ഞം ചൊവ്വര എ.എൻ.എ അക്കാഡമിയിൽ വച്ചും പന്ത്രണ്ടിലെ പരിപാടി ആറ്റുകാൽ ശിങ്കാര തോപ്പിൽ വച്ചുമാണ്.

ഇന്ന് വൈകിട്ട് മൂന്നിന് പതാക ഉയർത്തൽ ഡോ.ബി.വി. രാജീവലോചനൻ(മാനേജിംഗ് ട്രസ്റ്റി, എസ്.വി. സി. ടി )നിർവഹിക്കും, 3.15-ന് സംഘടനാ മന്ദിരത്തിന്റെ ഉദ്ഘാടനം എ.എൻ.എ ചെയർമാൻ എസ്.എസ് അജിത് കുമാർ നിർവഹിക്കും.

4.20 ന് സാംസ്കാരിക സമ്മേളനം ചെങ്കൽ ശിവപാർവതി ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ദീപപ്രജ്വലനം ചെയ്യും. അജിത് കുമാർ അദ്ധ്യക്ഷനാകുന്ന പരിപാടി കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കോവളം എം.എൽ.എ എം. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളെ ആദരിക്കൽ നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ നിർവഹിക്കും. പുഞ്ചക്കരി സുരേന്ദ്രൻ,കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ,വൈസ് പ്രസിഡന്റ് ഗീത, ബ്ലോക്ക് മെമ്പർ അജിതകുമാരി തുടങ്ങിയവർ പങ്കെടുക്കും.