
പാറശാല: സദ്ഗമയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തണ്ണീർതട, തീരദേശ, നദീമുഖ സംരക്ഷണത്തിനായി കണ്ടൽ വനങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതി "കൈകോർക്കാം സംരക്ഷിക്കാം '' പൊഴിയൂരിലെ പൊഴിക്കരയിൽ തുടക്കം കുറിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സദ്മഗയ സാംസ്കാരിക വേദി പ്രസിഡന്റ് അഡ്വ.സി.ആർ.പ്രാണകുമാർ അദ്ധ്യക്ഷനായി. പൊഴിയൂർ ജോൺസൺ, ഭുവനചന്ദ്രൻ നായർ, സുധാർജുനൻ, മേഴ്‌സി, ഡഗ്സ്റ്റൻസാബു, അഡ്വ.വി.പി.വിഷ്ണു, മര്യയാപുരം വിപിൻരാജ്, സച്ചിൻ മര്യാപുരം, പ്രസാദ്, വിനായക് തുടങ്ങിയവർ സംസാരിച്ചു.