kalaripayattu

തിരുവനന്തപുരം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിവസം 60 പോയിന്റോടെ കോഴിക്കോട് ജില്ല മുന്നിലെത്തി. 45 പോയിന്റോടെ തിരുവനന്തപുരവും 36 പോയിന്റ് നേടി കണ്ണൂർ ജില്ലയും രണ്ടും മൂന്നും സ്ഥാനക്കാരായി. 13 ഇനങ്ങളിൽ നടന്ന മത്സരത്തിൽ 425 അഭ്യാസികൾ പങ്കെടുത്തു. മത്സരങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ ചലച്ചിത്ര സംവിധായകൻ രാജീവൻ അഞ്ചൽ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ് അധ്യക്ഷത വഹിച്ചു.