
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള നാടാർ മഹാജന സംഘം(കെ.എൻ.എം.എസ്) തിരുവനന്തപുരം മണ്ഡലത്തിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാടാർ സമുദായത്തെ മൂന്ന് മുന്നണികളും അകറ്റി നിറുത്തുന്നതായി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. സമുദായത്തിന് നിർണായക സ്വാധീനമുള്ള തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ഇടുക്കി, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിൽ നാടാർ സമുദായത്തിലെ ഒരൊറ്റ നേതാക്കളെയും പരിഗണിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് സ്വന്തം നിലയിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെ നിറുത്തുന്നത്. നിലവിലെ മൂന്നു മുന്നണികളിലെയും സ്ഥാനാർത്ഥികൾ തിരുവനന്തപുരം ജില്ലക്കാരല്ല.