
തിരുവനന്തപുരം: പാലക്കാട്,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് ചൂട് 39 ഡിഗ്രി സെലിഷ്യസ് കടക്കുമെന്ന് മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി വരെയും, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ 36 വരെയും ഉയരാമന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഇന്ന് പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം ആലപ്പുഴയിലും എറണാകുളത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴയുണ്ടാകും.