തിരുവനന്തപുരം: സംസ്‌കൃത കോളേജിൽ നടന്ന മിമിക്രി മത്സരത്തിന്റെ വിധിനിർണയത്തിൽ അപാകതയെന്ന് ആരോപണം. അർഹതയില്ലാത്തവർക്ക് സമ്മാനം നൽകിയെന്നാരോപിച്ച് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും വേദിക്ക് മുന്നിൽ പ്രതഷേധിച്ചു. വൈകിട്ട് 5 30ന് ശേഷമാണ് ആൺകുട്ടികളുടെ മിമിക്രി ആരംഭിച്ചത്.ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും പെൺകുട്ടികളുടെയും മത്സരത്തിന് ശേഷം എല്ലാ വിഭാഗങ്ങളുടെയും ഫലം ഒന്നിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്. 10 15ഓടെ റിസൾട്ട് വന്നു.വിധി നിർണയത്തിൽ കള്ളക്കളി ഉണ്ടെന്ന് യൂണവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ഉണ്ണി കണ്ണന്റെ അച്ഛൻ അനിൽ പറഞ്ഞു.അപ്പീൽ നൽകുമെന്നും തുടക്കം മുതൽ പരിപാടിയിൽ ക്രമക്കേടുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു