പൊൻകുന്നം : ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 20 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. വാഴൂർ വെട്ടുവേലികുന്നേൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ലിൻസൺ ഡൊമനിക്ക് (53) എന്നയാളെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. 1995, 96, 97, 2001 വർഷങ്ങളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായിരുന്നു. കോടതി ഇയാൾക്ക് ആറുമാസം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങി പല പേരുകളിലായി വിവിധയിടങ്ങളിൽ കഴിയുകയായിരുന്നു. അടൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ്.റ്റി, എസ്.ഐ മാഹീൻ സലിം, സി.പി.ഒ മാരായ വിനീത് ആർ. നായർ, കിരൺ എസ്.കർത്താ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.