തളിപ്പറമ്പ്: സ്കൂ‌ട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശ മദ്യവുമായി മദ്ധ്യവയസ്‌കനെ എക്സൈസ് ഇൻസ്പെക്‌ടർ വി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. മേൽതളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തറമ്മൽ വീട്ടിൽ രത്നാകരൻ (51) ആണ് പിടിയിലായത്. മാങ്ങാട്, ധർമ്മശാല, പറശിനി ഭാഗങ്ങളിൽ മദ്യവിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. അസി. എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) രാജീവൻ പച്ച ക്കൂട്ടത്തിൽ, പ്രിവന്റീവ് ഓഫീസർ കെ.രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി.പി.മനോഹരൻ, ഉല്ലാസ് ജോസ്, സി.ഇ.ഒമാരായ പി.പി.റെനിൽ കൃഷ്‌ണൻ, എം.പി.അനു, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.