
കാസർകോട്: ബൈക്കിൽ പോവുകയായിരുന്ന ആളെ തടഞ്ഞുനിർത്തി അക്രമിക്കുകയും സ്ഫോടക വസ്തുക്കൾ എറിയുകയും ചെയ്തു. വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാണി ജംഗ്ഷനിലാണ് സംഭവം. ലക്കപ്പാറ കോടിയിൽ താമസിക്കുന്ന സ്റ്റീഫൻ ആൽവിൻ പൈസ് ആണ് അക്രമത്തിനിരയായത്. സംഭവത്തിൽ മാണി ഗ്രാമപഞ്ചായത്തംഗത്തിനും ഭാര്യക്കുമെതിരെ വിട്ള പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാവിലെ സ്റ്റീഫൻ ഓഫീസിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ പ്രതികൾ സ്റ്റീഫന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും പണമടങ്ങിയ പേഴ്സും തട്ടിയെടുക്കുകയായിരുന്നു. സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതായും പരാതിയിൽ പറയുന്നു.