hi

കിളിമാനൂർ:വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കിളിമാനൂർ ആലത്തൂകാവ് ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു.കക്കാകുന്ന് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കിളിമാനൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി കെ.ഗിരിജ ഫ്ലാഗ് ഓഫ്‌ ചെയ്തു. പോങ്ങനാട് നടന്ന സമാപന സമ്മേളനം ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ.മനോജ്‌, വനിതാ വിഭാഗം പ്രസിഡന്റ്‌ ശോഭ,സെക്രട്ടറി അനുജ.സൗമ്യ,ദിജി എന്നിവർ സംസാരിച്ചു.യോഗത്തിൽ മുതിർന്ന വനിത കളായ ദേവകി അന്തർജനം,ജയകുമാരി എന്നിവരെ വനിതാ വിഭാഗം ആദരിച്ചു.