കിളിമാനൂർ:അയ്യപ്പൻ കാവ് നഗർ റസിഡന്റ്സ് അസോസിയേഷനും തിരുവനന്തപുരം ഗവൺമെന്റ് കണ്ണാശുപത്രിയും ചേർന്ന് കിളിമാനൂർ ഗവ.എൽ.പി.എസിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് എൻ.കെ.വിജയൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു.ഡോ.ഷീബ,ഡോ.അഖില എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.വാർഡംഗം കൊട്ടറ മോഹൻ കുമാർ,ചന്ദ്രശേഖരൻ നായർ ,രഘുനാഥൻ നായർ എന്നിവർ പങ്കെടുത്തു.