
കടയ്ക്കാവൂർ: വെട്ടൂർ ഗ്രാമപഞ്ചായത്ത് 9,10 വാർഡുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് വിളബ്ഭാഗം മാർക്കറ്റ്. 40ഓളം കടകൾ, 24 ഓട്ടോകളും 10 ടെബോ വാനുകളും ഉള്ള സ്റ്റാന്റ്, 4 ഹോട്ടലുകൾ, പ്രസിദ്ധമായ മാർക്കറ്റ്, ബാങ്ക്, ഗുരുമന്ദിരം ഇവയെല്ലാം വിളബ്ഭാഗം മാർക്കറ്റ് ജംഗ്ഷനിലാണ്. വെട്ടൂർ പഞ്ചായത്തുകളിലെ 14 വാർഡുകളിലും മാലിന്യം -പ്ലാസ്റ്റിക് മറ്റ് മാലിന്യങ്ങൾ ഇവയെല്ലാം വിളബ്ഭാഗം മാർക്കറ്റിലെ പഞ്ചായത്തു വക കെട്ടിടത്തിൽ കൊണ്ടു തളളുകയാണ്. ഇത് പൊതുജനത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഈ മാലിന്യത്തിന്റെ ദുർഗന്ധം ശ്വസിച്ചാണ് ഈ സ്ഥാപനങ്ങളിലെത്തുന്നവരും നാട്ടുകാരും കഴിയേണ്ടത്. അതിനാൽ അടിയന്തരമായി ഈ മാലിന്യം നീക്കുകയും ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നത് തടയുകയും വേണമെന്നാണ് പൊതുവായ ആവശ്യം.
 മാലിന്യനിക്ഷേപം തടയണം
വെട്ടൂർ ഗ്രാമപഞ്ചായത്തിലെ ഏക മാർക്കറ്റ് ആണിത്. ഇവിടുത്തെ ദുർഗന്ധംകാരണം നിത്യാേപയോഗ സാധനങ്ങൾ വാങ്ങുവാൻ ഈ മാർക്കറ്റിലേക്ക് എത്താതായി. അധികാരികളുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഈ മാർക്കറ്റ് പൂട്ടേണ്ടിവരും. മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ നടത്താനുള്ള നീക്കത്തിലാണ് ഇവിടത്തെ ജനങ്ങൾ.