കാട്ടാക്കട:സ്കൂൾ വിദ്യാർത്ഥികൾക്കായി കായിക പരിശീലനത്തിന് പ്രത്യേക സൗകര്യം ഒരുക്കി നിയോ ഡെയിൽ സെക്കൻഡറി സ്കൂൾ. ജനറൽ ഫിറ്റ്നസിനോടൊപ്പം സ്കൂൾ കായിക മേളയിലെ വിവിധ മത്സര ഇനങ്ങളിൽ പരിശീലനം നൽകും.ഗ്രാമീണ മേഖലയിലെ കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്താനും ഗ്രാമീണ മേഖലയിലേക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പ്രൊ ഫിറ്റ്‌ സ്പോർട്സ് അക്കാദമി തുടങ്ങുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.ഡീന ദാസ് അറിയിച്ചു.കഴിഞ്ഞദിവസം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോഗോ പ്രകാശനം നിർവഹിച്ചു.ഏപ്രിൽ 3ന് ക്ലാസുകൾ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.953 928 5371 or 974 455 5371.