
റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോൾ മഞ്ഞുമ്മൽ ബോയ്സിന് ആഗോളതലത്തിൽ 146 കോടി . ആഗോള തലത്തിൽ ഏറ്റവുംമധികം കളക്ഷൻ നേടുന്ന മലയാള സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. പുലിമുരുകനായിരുന്നു പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. പുലിമുരുകന്റെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ്
രണ്ടാംസ്ഥാനത്ത് എത്തിയത്. 2018 ആണ് പട്ടികയിൽ ഒന്നാമത്. കേരളത്തിൽ നിന്നുമാത്രം ചിത്രം 50 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. തമിഴ് നാട്ടിലുംകർണാടകയിലും മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിന് ഗംഭീര സ്വീകരണമാണ്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്നാട് കളക്ഷൻ . തൃച്ചിയിൽനിന്നുമാത്രം ഒരുകോടിയിലധികം രൂപ നേടിക്കഴിഞ്ഞു.