ss

ഫോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ പുരസ്കാരം സ്വന്തമാക്കി ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ഫന്റാസ് പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 44-ാമത് പതിപ്പിലാണ് ടൊവിനോയെ മികച്ച നടനായി തിരഞ്ഞെടുത്തത്.

ഏഷ്യൻ സിനിമകൾക്കായുള്ള പ്രധാന മത്സര വിഭാഗത്തിലും ഒാറിന്റ് എക്സ് പ്രസ് വിഭാഗത്തിലും മാർച്ച് 7 നായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. ഇൗവർഷം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും അദൃശ്യ ജാലകത്തിനുണ്ട്. മികച്ച നടനുള്ള പുരസ്കാരം തേടി എത്തിയ വിവരം ടൊവിനോ തോമസ് ആരാധകരുമായി പങ്കുവച്ചു.

400 ലധികം ചിത്രങ്ങളാണ് ഇൗവർഷത്തെ ഫന്റസ്‌പോർട്ടോ ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചത്. അതിൽ 32 രാജ്യങ്ങളിൽനിന്നുള്ള 90 ഫീച്ചർ ഫിലിമുകളാണ് തിരഞ്ഞെടുത്തത്.