ആറ്റിങ്ങൽ : മണമ്പൂർ ഗവ.യു.പി സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായ നാടകക്യാമ്പിന്റെ രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരം തുടങ്ങും. സംവിധായകനും നടനുമായ പാർത്ഥസാരഥിയാണ് പരിശീലകൻ. ഇതോടനുബന്ധിച്ച് ചേർന്ന നിർവാഹക സമിതി യോഗത്തിൽ ജനറൽ കൺവീനർ സി.ഐ.രാജൻ അദ്ധ്യക്ഷത വഹിച്ചു.കവി മണമ്പൂർ രാജൻബാബു,ബി.രതീഷ്‌കുമാർ,ജി.പ്രഫുല്ല ചന്ദൻ, രവികുമാർ ശില്പ ,ജി.സുരേഷ് ബാബു,എൽ.ജയപ്രകാശ്,ഡി.ഭാസി ,എസ്.അനിത,അഡ്വ. വി.മുരളീധരൻപിള്ള,എം.മണിലാൽ എന്നിവർ സംസാരിച്ചു.ഡി.സുരേഷ്ലാൽ സ്വാഗതവും അഡ്വ. എം.പി.ശശിധരൻ നായർ നന്ദിയും പറഞ്ഞു.