photo

നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല പറഞ്ഞു. സിദ്ധാർത്ഥിന്റെ വീട്ടിലെത്തി രക്ഷിതാക്കളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ ഒരു കലാലയത്തിലും ഇതുപോലുള്ള ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി പി.ബാബു,സംസ്ഥാന ട്രഷറർ പി.ജ്യോതീന്ദ്രകുമാർ,സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ,നെടുമങ്ങാട് വി.ശ്രീകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.