ratheesh

തിരുവല്ല : വീട്ടിൽ അതിക്രമിച്ചു കയറി 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈനിക ഉദ്യോഗസ്ഥനായ മദ്രാസ് റെജിമെന്റിലെ നായിക് സുബൈദാർ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) അറസ്റ്റിലായി. ഇന്നലെ രാവിലെ പത്തിനാണ് കേസിന് ആസ്പദമായ സംഭവം . വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേന അടുക്കളയിൽ എത്തിയ രതീഷ് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ബലമായി ഉപദ്രവിച്ചു. ഇയാളുടെ കൈത്തണ്ടയിൽ കടിച്ച് രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി അയൽവീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് അയൽവാസികൾ ചേർന്ന് തടഞ്ഞുവച്ച രതീഷിനെ തിരുവല്ല പൊലീസിന് കൈമാറി.