
വിഴിഞ്ഞം: നാല് വോട്ടിനുവേണ്ടി ചിലരെ തുല്യരാക്കുന്ന സമീപനവും ശൈലിയും നരേന്ദ്ര മോദിക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ചൊവ്വരയിൽ നടന്ന അഖിലേന്ത്യ നാടാർ അസോസിയേഷൻ (എ.എൻ.എ) വാർഷികാഘോഷവും അയ്യാവൈകുണ്ഠ സ്വാമി ജയന്തി മഹോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എ.എൻ.എ മന്ദിരോദ്ഘാടനം എസ്.എസ്. അജിത് കുമാർ, ചരിത്ര പ്രദർശനോദ്ഘാടനം എൻ.സദാശിവൻ, സാംസ്കാരിക സമ്മേളന ദീപപ്രജ്വലനം സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്നിവർ നിർവഹിച്ചു. എം. വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി. രാജീവലോചനൻ, ഡി. സാബു കുമാർ, ആർ. ബാഹുലേയൻ, പുഞ്ചക്കരി സുരേന്ദ്രൻ, കെ. ചന്ദ്രലേഖ, എസ്. ഗീത തുടങ്ങിയവർ പങ്കെടുത്തു.