
തിരുവനന്തപുരം: ആർ.എസ്.പി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷൻ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വി. ശ്രീകുമാരൻ നായർ,കെ. ജയകുമാർ,പി.ശ്യാംകുമാർ,കരിക്കകം സുരേഷ്, തിരുവല്ലം മോഹനൻ എന്നിവർ സംസാരിച്ചു.വി.ശ്രീകുമാരൻ നായർ,ചെയർമാനും പി.ശ്യാംകുമാർ കൺവീനറുമായി 101 അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിക്കും രൂപം നൽകി.