ukl

ഉഴമലയ്ക്കൽ:പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലോകവനിതാദിനത്തിൽ വനിതകളെ ആദരിക്കലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.വനിതാവേദി പ്രസിഡന്റ്‌ എസ്.റുബി അദ്ധ്യക്ഷത വഹിച്ചു.ഉഴമലക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ലളിത ഉദ്ഘാടനം ചെയ്തു.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാമതും ലഭിക്കുന്നതിന് നേതൃത്വം വഹിച്ച ഉഴമലക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ലളിതയെ ഗ്രന്ഥശാല സെക്രട്ടറി എൽ.സൈമൺ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,ഗ്രന്ഥശാലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.