
തിരുവനന്തപുരം: കെ.എസ്.അർ.ടി.സി ഭരണപരമായ സൗകര്യങ്ങൾക്കും പരിഷ്കാരങ്ങൾക്കും വേണ്ടി നടത്തുന്ന സ്ഥലംമാറ്റ, നിയമന നടപടികളിൽ വകുപ്പ് മന്ത്രിയോ ഓഫീസോ ഇടപെടില്ലെന്ന് മന്ത്രി ഗണേശ് കുമാറിന്റെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സ്ഥലംമാറ്രം സംബന്ധിച്ച പരാതിയുള്ളവർ അക്കാര്യം സി.എം.ഡിയെ അറിയിക്കണമെന്നും ഇതിനായി മന്ത്രിയുടെ ഓഫീസിനെ സമീപിക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു.