തിരുവനന്തപുരം: സർവകലാശാല കലോത്സവത്തിനിടെ ഇന്നലെ രാത്രി വീണ്ടും സംഘർഷമുണ്ടായി. എസ്.എഫ്.ഐ- എ.ബി.വി.പി പ്രവർത്തകർ തമ്മിലാണ് തർക്കം നടന്നത്. പ്രധാന വേദിയായ സെനറ്റ് ഹാളിലെ ആശാൻ സ്ക്വയറിനു സമീപമായിരുന്നു സംഭവം.
വാഹനമിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

വാക്കേറ്റത്തെത്തുടർന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം പ്രശ്‌നത്തിൽ ഇടപെടുകടും ഇരുകൂട്ടരെയും ശാന്തരാക്കി മടക്കി അയയ്ക്കുകയും ചെയ്തു. ആർക്കും പരിക്കില്ല. പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.