കുറ്റിച്ചൽ:കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ചിലെ വിവിധ ഇക്കോ ഡെപലപ്മെന്റ് കമ്മിറ്റികളിലെ അംഗങ്ങൾക്കുള്ള ആനുകൂല്യ വിതരണം എ.ബി.പി കൺസർവേറ്റർ ശ്യാംമോഹൻലാൽ നിർവഹിച്ചു.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.75 വനാശ്രിത സമൂഹ കുടുംബാംഗങ്ങൾക്ക് തെർമ്മൽ കുക്കർ വിതരണം ചെയ്തു.പാങ്കാവ് പഠന കേന്ദ്രത്തിന് കസേരകൾ,സൗണ്ട് സിസ്റ്റം എന്നിവയും മലവിള അങ്കണവാടിക്ക് കളിക്കോപ്പുകളും വിതരണം ചെയ്തു.വൈൽഡ് ലൈഫ് വാർഡൻ ഐ.എസ്.സുരേഷ് ബാബു,ഡെപ്യൂട്ടി വാർഡൻ എസ്.ശ്രീജു,റെയിഞ്ച് ഓഫീസർ എസ്.ഷിജു,പേപ്പാറ ഡെപ്യൂട്ടി വാർഡൻ സലിൻജോസ്,ഐ.ബി.പി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഷിജു.എസ്.വി.നായർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി.സിനു,ബ്ലോക്ക് പഞ്ചായത്തംഗം വി.രമേഷ്,ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.