uroottambalam

മലയിൻകീഴ് : ഊരൂട്ടമ്പലം അയ്യങ്കാളി --പഞ്ചമി സ്മാരക ഗവ.യു.പി. സ്കൂൾ വാർഷികാഘോഷം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.എസ്.എം.സി,പി.ടി.എ,എം.പി.ടി.എ.യുടെ നേതൃത്വത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാവരണം മന്ത്രി ജി ആർ അനിലും കല്ലിൽ കൊത്തിയ ഭരണഘടന ആമുഖത്തിന്റെ അനാച്ഛാദനം ഐ.ബി. സതീഷ്.എം.എൽ.എയുംനിർവഹിച്ചു.എസ്.എം.സി.ചെയർമാൻ ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സ്റ്റുവർട്ട് ഹാരീസ് സ്വാഗതം പറഞ്ഞു.ഐ.ബി.സതീഷ്.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ മികവ് പുരസ്കാരം വിതരണം ചെയ്തു.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത് ബാലകൃഷ്ണൻ,കവിയും അദ്ധ്യാപകനുമായ ഡോ.ബിജുബാലകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് അംഗം ഇന്ദുലേഖ,എ.ഇ.ഒ.ബീനകുമാരി,ബി.പി.സി.എൻ.ശ്രീകുമാർ,സിനിമാ പിന്നണി ഗാനരചയിതാവ് ഊരൂട്ടമ്പലം ബാലകൃഷ്ണൻ,പി.ടി.എ.പ്രസിഡന്റ് ബ്രൂസ്,എം.പി.ടി.എ ചെയർപേഴ്സൺ ഷീബ,സ്കൂൾ ലീഡർ കുമാരി അപർണ എന്നിവർ സംസാരിച്ചു.