
കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ നിമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഹാരിസ്,എസ്.എം.സി ചെയർമാൻ ഫൈസൽ ഖാൻ എം.ആർ,പി.ടി.എ വൈസ് പ്രസിഡന്റ് സവാദ്,എസ്.എം.സി വൈസ് ചെയർമാൻ നാസിം.എസ്,പ്രിൻസിപ്പൽ ശ്രീകുമാർ എസ്.ജെ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,പി.ടി.എ, എസ്.എം.സി അംഗങ്ങൾ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.