കുറ്റിച്ചൽ:ക്ഷേമ പെൻഷൻ മുടക്കിയ സർക്കാരിനെതിരെ പ്രതിഷേധ പെൻഷൻ നൽകി യൂത്ത് കോൺഗ്രസ് കുഴിയംകോണം യൂണിറ്റ് കമ്മിറ്റി ഒരു വർഷത്തെ പെൻഷൻ തുകയാണ് വയോധികയായ ഗോമതി അമ്മയ്ക്ക് നൽകി പ്രതിഷേധിച്ചത്.യൂണിറ്റ് പ്രസിഡന്റ്‌ നന്ദു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ ആദ്യ ഗഡു പെൻഷൻ നൽകി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അനന്ദു താന്നിമൂട്,ആൽഫിൻ , നിഖിൽ,വിജിത്ത്,മുംതാസ്,നാസിയ തുടങ്ങിയ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.