ഉഴമലയ്ക്കൽ:ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാoഗങ്ങൾക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ പരിശീലനം നൽകി.കുടുംബശ്രീ മുഖേന നിയോ എനർജി നൽകിയ പരിശീലനം സ്വന്തമായി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഹരിത കർമ്മ സേനാംഗങ്ങളെ പ്രാപ്തരാക്കാനാണ് പരിശീലനം. ഗ്രാമപഞ്ചായത്തിന്റെ നിലവിലുള്ള ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം ഹരിതസേനയാണ് നയിക്കുന്നത്.പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു.വാർഡ് മെമ്പർ മഞ്ചു ,പഞ്ചായത്ത് സെക്രട്ടറി ടി.സന്തോഷ് കുമാർ,ജീവനക്കാർ,സി.ഡി.എസ് ചെയർപേഴ്സൺ എസ്.എസ്.രാഖി എന്നിവർ പങ്കെടുത്തു.