a

കടയ്ക്കാവൂർ: എസ്.എൻ.ഡി.പി യോഗം കവലയൂർ ശാഖാ കുടുംബ സമ്മേളനവും പ്രതിഭാസംഗമവും ശ്രീനാരായണഗുരു ക്ഷേത്രഹാളിൽ നടന്നു. എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എൻ.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. കിടപ്പു രോഗികൾക്കായുള്ള തുടർ ചികിത്സാ ധനസഹായം സി.വിഷ്ണുഭക്തൻ കൈമാറി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബി.ആർ. കൃഷ്ണവേണി, ഡി.ആർ.അക്ഷയ്.എസ്. നക്ഷത്ര, അഭിമന്യു സാബു എന്നിവർക്കു യൂണിയന്റെ ഉപഹാരങ്ങൾ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള എന്നിവർ നൽകി. യോഗം ഡയറക്ടർ അഴൂർബിജു, ശാഖായോഗം വൈസ് പ്രസിഡന്റ് പ്രകാശ്, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, യൂണിയൻ പ്രതിനിധി കുഞ്ഞുമോൻ, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ബേബി ഗിരിജ, കവലയൂർ ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപ സമിതി ഭാരവാഹികളായ പ്രകാശ്, രാജീവ്, സാബു, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള എന്നിവർ സംസാരിച്ചു. ദൈവദശക കീർത്തനാലാപനത്തിനു നേതൃത്വം നൽകിവരുന്ന ഹർഷയെയും മുതിർന്ന ശാഖാംഗങ്ങളേയും പൊന്നാടയണിയിച്ച് ആദരിച്ചു.