
കല്ലമ്പലം:കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരമേറ്റു. ഇ.ഫസിലുദ്ദീൻ (ട്രസ്റ്റ് പ്രസിഡന്റ്),എ.എം.എ.റഹീം (ജനറൽ സെക്രട്ടറി),മുഹമ്മദ് ഷെഫീഖ് (ട്രഷറർ),എ.താഹ (വൈസ് പ്രസിഡന്റ്),ജലാലുദ്ദീൻ,എം.കെ.സൈനുലാബ്ദീൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികളായി ചുമതലയേറ്റത്. ഇലക്ഷൻ വരണാധികാരി അഡ്വ.നസീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കിയാണ് നിലവിലെ ഭരണസമിതി വിജയം നേടിയത്.