
കല്ലമ്പലം: സമഗ്രശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സി തല പഠനോത്സവം സംഘടിപ്പിച്ചു.ഉപജില്ലയിലെ 73 വിദ്യാലയങ്ങളിലും ക്ലാസ് തലം,സ്കൂൾ തലം,പ്രാദേശികതലം പഠനോത്സവങ്ങൾ സംഘടിപ്പിക്കും.തേവലക്കാട് എസ്.എൻ.യു.പി.എസിൽ നടന്ന ബ്ലോക്കുതല പഠനോത്സവത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.കരവാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക ഷീജ.എസ് സ്വാഗതവും ബി.ആർ.സി ട്രെയിനർ വൈശാഖ്.കെ.എസ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ നവാസ്.കെ,സി.ആർ.സി കോഓർഡിനേറ്റർമാരായ ഷീബ.കെ,സ്മിത പി.കെ,പി.ടി.എ പ്രസിഡന്റ് രാജീവ് എസ്.പി എന്നിവർ സംസാരിച്ചു.