
കല്ലമ്പലം: കുളമുട്ടം സ്കൂളിൽ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ഡോ.പി. സത്യശീലനിൽ നിന്ന് കവിയും ആറ്റിങ്ങൽ വലിയകുന്ന് ജയ് ഭാരത് സ്കൂൾ പ്രിൻസിപ്പലുമായ കവലയൂർ എസ്. താണുവൻ ആചാരി സ്നേഹോപഹാരം ഏറ്റുവാങ്ങി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷ. സി.ആർ, ഉണ്ണികൃഷ്ണൻ നായർ, കോമഡി ആർടിസ്റ്റ് കവലയൂർ അഖിൽ, വി.സുധീർ, ഗഫൂർസർ, ഷെറീന, സുരേഷ്, അൽ ഫഹദ്, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.