
കല്ലമ്പലം: പേരൂർ ആൽഫാ പബ്ലിക് സ്കൂൾ 22-ാ മത് വാർഷികാഘോഷം നഗരൂർ പഞ്ചായത്ത് മെമ്പർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും ലോഗോ പ്രകാശനത്തിന്റെയും ഉദ്ഘാടനം കരവാരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ നസീർ റോഡുവിള അദ്ധ്യക്ഷനായി. പേരൂർ നാസറുദ്ദീൻ സ്വാഗതവും സുമയ്യ ഷഹ്നാസ് നന്ദിയും പറഞ്ഞു. എസ്.കെ. സുനി, അനന്തു കൃഷ്ണൻ, സീരിയൽ താരം അരുൺ മോഹൽ, തൻസീർ മന്നാനി, അൽ അമീൻ, ഇല്യാസ്, സ്സെലുദ്ദീൻ, അമീർ, ഹംദാൻ തുടങ്ങിയവർ പങ്കെടുത്തു.