മുടപുരം:ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി ജോയി ഇന്ന് രാവിലെ 8ന് ഉച്ചയ്ക്ക് 12 വരെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും.രാവിലെ 8ന് കായിക്കര ആശാൻ സ്മാരകത്തിൽ പുഷ്പാർച്ചനക്ക് ശേഷം പര്യടനം ആരംഭിക്കും.മണ്ണാകുളം,പുത്തൻനട,അഞ്ചുതെങ്ങ് ജംഗ്ഷൻ, ചെക്കാലവിളാകം,ചമ്പാവ് ,കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ,നിലയ്ക്കാമുക്ക് ,മണനാക്ക് ,തൊപ്പി ചന്ത ,വിളയിൽമൂല ,കീഴാറ്റിങ്ങൽ ,കൊല്ലം പുഴ ,ചെറുവള്ളിമുക്ക് ,പുരവൂർ,പുളിമൂട്, കാട്ടുമുറാക്കൽ ,ചുമടുതാങ്ങി,ബ്ലോക്ക് ജംഗ്ഷൻ ,മുടപുരം ,ആയുർവേദ ജംഗ്ഷൻ, പുകയിലത്തോപ്പ് ,കോരാണി,ചെമ്പക മംഗലം,അസംബ്ലി മുക്ക്,മംഗ്ലാവിൽ മുക്ക്, മങ്കാട്ടു മൂല,ഊരുപൊയ്ക,മോഡേൺ ഫാക്ടറി,വാളക്കാട്,ചെമ്പൂർ ,പൊയ്ക മുക്ക്, അയിലം എന്നീ ജംഗ്ഷനുകൾ സ്ഥാനാർത്ഥി സന്ദർശിക്കും.